സിപിഐഎമ്മില്‍ പുറത്താക്കിയ ശേഷം കോണ്‍ഗ്രസില്‍ ചേരാന്‍ കാരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. ചെന്നിത്തല പാര്‍ലമെന്റില്‍ അക്കാലത്ത് തന്റെ സന്തത സഹചാരി ആണെന്നും സിപിഐഎമ്മില്‍ നിന്നാല്‍ തലപോകുമെന്ന് ചെന്നിത്തല ഉപദേശിച്ചെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
തന്റെ ഭാഗ്യത്തിന് കോണ്‍ഗ്രസില്‍ ചേര്‍ന്ന വര്‍ഷം താന്‍ മത്സരിച്ച് എം.എല്‍.എയായി. അല്ലായിരുന്നെങ്കില്‍ തനിക്കും ടിപി ചന്ദ്രശേഖരന്റെ അവസ്ഥ ആയേനെ തനിക്കെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ എപി അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നു എന്നതരത്തിലുള്ള ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ പ്രചരിക്കുന്ന ചില പോസ്റ്റ്കളാണിത് ഇവന്മാരുടെ അഥവാ സഖാക്കളുടേയും, കണ്ടാഗ്രസ്സ്കാരുടേയും ലക്ഷ്യം എന്നെ അപമാനിക്കുക എന്നതാണ്…
മക്കളെ നിങ്ങള്‍ക്ക് ആള് തെറ്റിപ്പോയി… ഇതൊന്നും ഇവിടെ ചെലവാകൂലാ മക്കളെ…
എടോ ട്രോളര്‍മാരെ ഞാന്‍ കാല് മാറിയവനല്ല. കാഴ്ചപാട് മാറിയ ആളാണ്.
നിങ്ങളറിയോ, ഞാന്‍ മോദിജിയേയും ബിജെപി യെയും അഭിനന്ദിച്ചത് ഗുജ്റാത്ത് കലാപത്തിന്റെ തീ അണയുന്നതിന് മുമ്പാണ്. മോദിയുടെ വികസന രാഷ്ട്രീയം കണ്ട് പഠിക്കണം എന്ന് ഞാന്‍ പ്രസ്താവിച്ചത് ഹൃദയം കൊണ്ടാണ് .ഒരു ഇസ്ലാമിക രാജ്യമായ യുഎഇ (ദുബായില്‍) നിന്നായിരുന്നു ആ പ്രസ്ഥാവന … (2008 ല്‍).
അന്ന് ഞാന്‍ കമ്മ്യൂണിസ്റ്റ് എം.പി യായിരുന്നു…. എന്നിട്ട് ഉണ്ടായകോലാഹലം നിങ്ങള്‍ക്കെല്ലാം അറിയാമല്ലൊ.
സിപിഐഎം എന്നെ പടിയടച്ച് പുറത്താക്കി.. ബിജെപി യില്‍ ചേരുന്നതിന് പകരം എന്തേ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് എന്ന് നിങ്ങള്‍ പലരും ചോദിക്കുന്നുണ്ടാവും… അതിന് ഉത്തരം രമേശ് ചെന്നിത്തലയാണ്…. അദ്ദേഹം എന്റെ പാര്‍ലിമെന്റിലെ സന്തത സഹചാരിയായിരുന്നു അദ്ദേഹം സുഹൃത്ത് എന്ന നിലയില്‍ സ്നേഹബുദ്ധിയാല്‍ ഒരു കാര്യം പറഞ്ഞു അല്ലെങ്കില്‍ ഉപദേശിച്ചു….
ഒറ്റയ്ക്ക് നിന്നാല്‍ സിപിഐഎം നിന്നെ തീര്‍ത്തു കളയും. നമ്മളെ കൂടെ നിന്നാല്‍ ജീവന് ബാക്കിയാവും.. ഇതായിരുന്നു ഉപദേശം. ആ സന്ദര്‍ഭത്തില്‍ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞത് പ്രകാരം കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്റെ ഭാഗ്യം കൊണ്ട് ഉടനെ ബൈ ഇലക്ഷനില്‍ എം.എല്‍.എ ആയി… പൊലീസ് പ്രൊട്ടക്ഷന്‍ കിട്ടി.അത് കൊണ്ട്മാത്രം ചുമലിന് മുകളില്‍ ഈ കാണുന്ന തലബാക്കിയായി. എടോ കമ്മികളെ അല്ലെങ്കില്‍ ചന്ദ്രശേഖരന്റെ ഗതി എനിക്കും വരുമായിരുന്നു …
ബിജെപി യില്‍ ചേര്‍ന്ന യുടന്‍ ഞാന്‍ പറഞ്ഞത് വളരെ കൃത്യമാണ് ഞാന്‍ ഒരു ദേശീയ മുസ്ലിമാണ് . അത് എന്റെ ബാപ്പ പഠിപ്പിച്ചു തന്നതാണ്. ‘ എട്ടണക്ക് കത്തി വാങ്ങി കുത്തിവാങ്ങും പാകിസ്ഥാന് ‘എന്ന് മുദ്രാവാക്യം വിളിച്ചവര്‍ ഞങ്ങളുടെ നാട്ടില്‍ കൂട്ടത്തിലുണ്ടായിരുന്നു.എന്റെ ബാപ്പയെ പോലുളളവര്‍ ആ കുട്ടത്തിലായിരുന്നില്ല. .
ആ ചോരയാണെടൊ ഈ സിരസകളില്‍ ഒഴുകുന്നത്…. ദേശീയ മുസ്ലിംമിന്റെ ചോര …