ബെംഗളൂരുവില്‍ വിശാല പ്രതിപക്ഷത്തിന്റെ യോഗത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ട്വീറ്റുകള്‍ പാടില്ലെന്ന് സോഷ്യല്‍ മീഡിയ ടീമിന് നിര്‍ദേശം നല്കി ആംആദ്മി പാര്‍ട്ടി നേതൃത്വം. ഭാവിയില്‍ കോണ്‍ഗ്രസിനെതിരായ പോസ്റ്റുകള്‍ ഒന്നും ഇടരുതെന്നാണ് നിര്‍ദേശം.
അതേസമയം കോണ്‍ഗ്രസിനോട് ആംആദ്മി മൃദുസമീപനം സ്വീകരിക്കുന്നതില്‍ പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന് വോട്ട് വര്‍ധിക്കുന്നത് ആംആദ്മിക്ക് വെല്ലുവിൡയാകുമെന്നാണ് ആംആദ്മി നേതാക്കളുടെ ആശങ്ക.
യോഗത്തിന് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കെജ്രിവാള്, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി തുടങ്ങി യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവരുടെ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ ആംആദ്മി പാര്‍ട്ടി കെജ്രിവാളിന്റെ ചിത്രങ്ങളും പ്രസംഗവും മാത്രമാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.