ബിജെപി കേരളഘടകത്തിൽ സന്ദീപ് വാര്യർ വിഷയം ചർച്ചയാവുന്നു. സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കിയ നടപടിയില്‍ ബിജെപിയിലെ ചില നേതാക്കൾ അതൃപ്തി അറിയിച്ച് രംഗത്തെത്തിയതോടെയാണ് വിഷയം ചർച്ചയാവുന്നത്. ബിജെപി വക്താവ് എന്ന നിലയിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കികൊണ്ട് ചാനൽചർച്ചകളിൽ സജീവമായിരുന്നു സന്ദീപ്. ഇന്നലെ കോട്ടയത്ത് വെച്ച് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് സന്ദീപ് വാര്യറെ വക്താവ് സ്ഥാനത്ത് നിന്നും നീക്കിയത്.
അതൃപ്തികൾ പരസ്യമാക്കി എം ടി രമേശ് ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയതോടെ ബിജെപിയിൽ പ്രതിസന്ധി ആരംഭിച്ചു. നീതികേടുകള്‍ക്ക് മുന്നില്‍ നിശബ്ദരാകുന്നത് നിസസാഹയതയല്ലെന്ന് സന്ദീപിനെ പിന്തുണച്ച് എം ടി രമേശ് പോസ്റ്റില്‍ വ്യക്തമാക്കി. നിശബ്ദത വിപ്ലവത്തിന് വേണ്ടിയുള്ള കാത്തിരിപ്പാകാമെന്നും പറയുന്നുണ്ട്. നിരവധി പേരാണ് എം ടി രമേശിന്റെ പോസ്റ്റിന് താഴെ സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായി എത്തിയത്.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നടപടിയോട് വൻ എതിർപ്പാണ് സമൂഹമാധ്യമങ്ങളിലൂടെ അണികൾ ഉയർത്തുന്നത്. ബിജെപിയില്‍ നടക്കുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനം മാത്രമാണെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ഉയരുന്നത്. നേതൃത്വം രാജിവെക്കണം, ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറ്റി നിര്‍ത്താന്‍ ആണെങ്കില്‍ ആദ്യം മാറ്റി നിര്‍ത്തേണ്ടവര്‍ ഇന്നും സ്ഥാനങ്ങളില്‍ ഇരിപ്പുണ്ട് എന്നതോര്‍ക്കണം എന്നതുള്‍പ്പടെയാണ് അണികള്‍ പറയുന്നത്.
പാർട്ടിയുടെ പേരിൽ സന്ദീപ് വാര്യർ ലക്ഷങ്ങൾ അനധികൃതമായി പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാർ പരാതിപ്പെട്ടിരുന്നു. ഇതിൻ്റെ പേരിലാണ് നടപടി. കെ സുരേന്ദ്രന് എതിര് പക്ഷക്കാരെ വെട്ടിനിരത്തുകയാണെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം പുറത്ത് വരുന്നത്.
Sandeep warrior is a great person for bjp. Nobody will support surendran for the present decision. I will give full support to Sandeep warrior.