സിറിയയിൽ ഡമാസ്കസ് വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം നടന്നു. ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. രണ്ട് സിറിയൻ പൗരന്മാർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ. നാശനഷ്ടങ്ങളും സംഭവിച്ചതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തി വച്ചു.
ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മിസൈൽ ആക്രമണം കാരണം ഡമാസ്കസ് വിമാനത്താവളം പ്രവർത്തനം നിർത്തി വയ്ക്കുന്നത്. ജൂൺ 10നായിരുന്നു ഇതിനുമുൻപ് ഡമാസ്കസ് വിമാനത്താവളത്തിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. അന്ന് രണ്ടാഴ്ചത്തേക്ക് വിമാനത്താവളം അടച്ചിരുന്നു.
വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇസ്രായേൽ നൂറകണക്കിന് ആക്രമണപരമ്പരകൾ സിറിയയെ ലക്ഷ്യമാക്കി നടത്തിയിട്ടുണ്ട്.