പാരീസിലെ കുർദിഷ് കൾച്ചറൽ സെന്ററിലു ണ്ടായ വെടിവയ്പ്പിൽ രണ്ടു പേർ മരിക്കുകയും നാലു പേർക്കു പരിക്കേൽക്കുകയും ചെയ്തു. 69കാരനായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല, ഭീകരാക്രമണം ആണോയെന്നു സംശയിക്കുന്നുണ്ട്. എന്നാൽ ഇതിനെ ബലപ്പെടുത്തുന്ന തെളിവുകളൊന്നും പോലീസിനു ലഭിച്ചിട്ടില്ല. ആക്രമണം നടന്ന പ്രദേശം പോലീസ് സീൽ ചെയ്തിട്ടുണ്ട്.