തൃശൂർ: തൃശൂർ നാട്ടികയിലുണ്ടായ വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്നത് ലൈസൻസില്ലാത്ത ക്ലീനർ. ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്നും പൊലീസ്. സംഭവത്തിൽ കണ്ണൂർ ആലങ്ങാട് സ്വദേശിയായ ക്ലീനർ അലക്സ്, കണ്ണൂർ സ്വദേശി ജോസ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (ഒരു വയസ്സ്) എന്നിവരാണ് മരിച്ചവരിലുള്ളത്.
സംഭവ സ്ഥലത്ത് തന്നെ ഈ അഞ്ച് പേരും മരിച്ചു.പരിക്കേറ്റ ഏഴ് പേർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.