ലോകകപ്പ് ഫൈനൽ ദിനത്തിൽ 50 കോടിയുടെ മദ്യം വിറ്റ് ബെവ്കോ. സാധാരണ ഞായറാഴ്ചകളിൽ 30 കോടിയാണ് ശരാശരി വില്‍പ്പന. ഒറ്റ ദിവസംകൊണ്ട് വരുമാനം 20 കോടിയോളം രൂപയാണ് വർധിച്ചത്.
ഓണം, ക്രിസ്മസ്, ന്യൂയിർ ദിവസങ്ങളിലാണ് റെക്കോർഡ് മദ്യവിൽപന നടക്കുക. എന്നാൽ ഇത് ആദ്യമായാണ് ഒരു ലോകകപ്പ് ഫൈനൽ ദിനം ഇത്രയും കളക്ഷൻ ലഭിക്കുന്നത്.
ശനിയാഴ്ച വെയർഹൗസുകളിൽ നിന്ന് ബാറുകൾ വാങ്ങിയത് ആറു കോടിയുടെ മദ്യവും വാങ്ങി. കഴിഞ്ഞ ദിവസം വിദേശ മദ്യത്തിന്റെ വില്പന നികുതി നാല് ശതമാനവും കൈകാര്യ ചെലവ് ഒരു ശതമാനവും കൂട്ടിയതോടെ മദ്യത്തിന്റെ വിലയിൽ വലിയ മാറ്റവും വന്നിട്ടുണ്ട്.