അപകടത്തിൽപ്പെടുന്ന പലരും അത്ഭുതകരമായി രക്ഷപ്പെടുന്ന വാർത്തകൾ പലപ്പോഴായി കാണാറുണ്ട്. എന്നാൽ ഒരു യുവാവിന്റെ ജീവന് രക്ഷിച്ച് വൈറലായിരിക്കുകയാണ് ആപ്പിള്‍ വാച്ച്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ സ്മിത് മേത്ത എന്ന 17കാരനായ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോകാന്‍ പദ്ധതിയിട്ടു. ലോണാവാലയിലേക്ക് ഒരു ട്രക്കിംഗ് നടത്താനാണ് ഇവര്‍ തീരുമാനിച്ചത്. എന്നാൽ ട്രക്കിംഗിന് ശേഷം തിരികെ വരുമ്പോൾ ഒറ്റയ്ക്കായിരുന്ന സ്മിത്ത് ബാലന്‍സ് തെറ്റി താഴ്വരയിലേക്ക് വീഴുകയായിരുന്നു. വീണ് കിടന്ന സ്മിത്തിന് അടുത്ത് കിടന്ന പാറക്കഷ്ണത്തില് പിടുത്തം കിട്ടി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്മിത്തിന് കാലിലും കണങ്കാലിലുമടക്കം പരുക്കേല്‍ക്കുകയും ചെയ്തു.
നിര്‍ഭാഗ്യവശാല്‍ ട്രക്കിങിന് പോകാനിറങ്ങിയപ്പോള്‍ സ്മിത്ത് ഫോണ്‍ സുഹൃത്തിന്റെ ബാഗിലേക്കിട്ടിരുന്നു. ഇതോടെ ഫോണ്‍ വിളിച്ച് സുഹൃത്തുക്കളെ വിവരമറിയിക്കാനുള്ള വഴിയും ഇല്ലാതെയായി. എന്നാൽ താഴ്വരയില് കുടുങ്ങിക്കിടക്കുന്ന സ്മിത്തിന്റെ കയ്യില്‍ ആകെയുണ്ടായിരുന്നത് ആപ്പിള്‍ സീരിസ് 7 വാച്ച് മാത്രം ഉണ്ടായിരുന്നു. സഹായത്തിനായി വിളിക്കാന്‍ സമീപത്ത് ആരുമില്ലാതിരുന്നതിനാല്‍ ഈ വാച്ച് മാത്രമേ തന്റെ രക്ഷയ്ക്കായി ഉള്ളൂ എന്ന് സ്മിത്തിന് മനസിലായി. ഉടൻ തന്നെ മാതാപിതാക്കളെ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാന്‍ ആപ്പിള്‍ വാച്ച് ഉപയോഗിച്ചതാണ് സ്മിത്തിന് തുണയായത്.
തുടര്‍ന്ന് മാതാപിതാക്കള്‍ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചു. ട്രക്കര്‍മാരുടെ സഹായത്തോടെ സ്മിത്തിനെ രക്ഷപെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. താഴ്വരയിലെ അഗാധ വനത്തിലേക്കാണ് സ്മിത്ത് വീണത്. മുറിവുകളില്‍ നിന്ന് ചോരയും വന്നിരുന്നു. ആപ്പിള്‍ വാച്ച് ഇല്ലായിരുന്നുവെങ്കില്‍ രക്ഷപെടുമായിരുന്നെന്ന് ഉറപ്പില്ല. ബില്‍റ്റ്-ഇന്‍ സെല്ലുലാര്‍ കണക്റ്റിവിറ്റിക്ക് നന്ദിയെന്ന് സ്മിത്ത് രക്ഷപെട്ടതിന് ശേഷം പറഞ്ഞു. സ്മിതിനെ രക്ഷപെടുത്തിയ ശേഷം ആദ്യം ലോണാവാലയിലെ ആശുപത്രിയിലും തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.