വിവാദ സെമിറ്റിക് വിരുദ്ധ പരാമർശത്തിന് പിന്നാലെ റാപ്പർ കാന്യെ വെസ്റ്റുമായുള്ള പങ്കാളിത്തം അഡിഡാസ് നിർത്തുന്നതായി റിപ്പോർട്ട്. വെസ്റ്റിൻ്റെ യഹൂദ വിരുദ്ധതയും വിദ്വേഷ പ്രസംഗവും അംഗീകരിക്കാനാവില്ലെന്ന് ജർമ്മൻ സ്പോർട്സ് വെയർ ബ്രാൻഡ് അഡിഡാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വൈറ്റ് ലൈവ്സ് മാറ്റർ എന്ന് ആലേഖനം ചെയ്ത ഷർട്ട് ധരിച്ച് പാരീസ് ഫാഷൻ ഷോയിൽ വെസ്റ്റ് എത്തിയിരുന്നു. തുടർന്ന് വെസ്റ്റുമായുള്ള പങ്കാളിത്തം തുടരണോ എന്ന് കമ്പനി കൂടിയാലോചന നടത്തി. വെസ്റ്റിൻ്റെ സമീപകാല അഭിപ്രായങ്ങളും പ്രവർത്തനങ്ങളും അസ്വീകാര്യവും വെറുപ്പുളവാക്കുന്നതും അപകടകരവുമാണെന്ന് അഡിഡാസ് പറയുന്നു. ഇവ കമ്പനിയുടെ മൂല്യങ്ങളെ ലംഘിക്കുന്നു. അതുകൊണ്ട് കാന്യെ വെസ്റ്റുമായുള്ള പങ്കാളിത്തം നിർത്തുന്നതായി അഡിഡാസ് അറിയിച്ചു.
Breaking News: Adidas cut ties with Kanye West, ending what may have been his most significant corporate fashion partnership after he made antisemitic remarks.https://t.co/tHA3Y1QWp3
— The New York Times (@nytimes) October 25, 2022
അതേസമയം സെമിറ്റിക് വിരുദ്ധ പോസ്റ്റുകൾ ഇട്ടതിന്റെ പേരിൽ കാന്യെ വെസ്റ്റിന്റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ മുൻപ് മരവിപ്പിച്ചിരുന്നു. യഹൂദൻമാർ ഒരു സംഗീജ്ഞനെ നിയന്ത്രിക്കുന്നു എന്ന രീതിയിലുള്ള പോസ്റ്റുകളായിരുന്നു അത്. മുൻപും പ്രകോപനപരമായ പോസ്റ്റുകൾ വെസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഹാസ്യ നടൻ ട്രെവർ നോഹിനെതിരെ വംശീയ അധിക്ഷേപം നടത്തിയതിനും ഒരു ദിവസത്തേക്ക് വെസ്റ്റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.