നിയമലംഘനം തകൃതിയായി നടത്തിയ ടുറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നൽകാൻ മോട്ടോർ വാഹന വകുപ്പ്. ഇനി മുതൽ സംസ്ഥാനത്തെ ടുറിസ്റ്റ് ബസുകൾക്ക് വെള്ള നിറത്തിൽ മാത്രമേ നിരത്തിലിറങ്ങാൻ പാടുള്ളു. ഫിറ്റ്നസ് കാലാവധി തീരുന്നതുവരെ കാത്തിരിക്കാതെ എല്ലാ ബസുകളും മൂന്ന് മാസത്തിനുള്ളിൽ ഏകീകൃതനിറമായ വെള്ള സ്വീകരിക്കേണ്ടതാണ്. ബസുകളിലെ നിയമലംഘനങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ ജൂണിലാണ് ഏകീകൃതനിറം നിലവില്‍വന്നത്. എന്നാൽ പുതിയ നിറത്തിലേക്ക് മാറാൻ ബസുകള്‍ക്ക് നേരത്തെ 2 വർഷത്തെ സാവകാശമുണ്ടായിരുന്നു. എന്നാൽ നിയമലംഘനം കൂടിയ സാഹചര്യത്തിൽ ഈ ഇളവ് ലഭിക്കില്ല. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതും പരിഗണനയിലുണ്ട്. അതിവേഗം, അലക്ഷ്യമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടവരെയും അപകടങ്ങള്‍ ഉണ്ടാക്കിയവരെയും ഒഴിവാക്കും.
വടക്കഞ്ചേരി അപകടത്തിൽ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണർ നൽകിയ റിപ്പോര്‍ട്ടിൽ അതിമ വേഗതയും ഡ്രൈവറുടെ അശ്രദ്ധയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ടിൻമേലുള്ള നടപടികള്‍ അവലോകനം ചെയ്യാൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച രാവിലെ 10-ന് ഉന്നതതലയോഗം ചേരും. വിദ്യാലയങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരയാത്രകള്‍ സുരക്ഷിതമാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ സഹകരണം ഉറപ്പിക്കുമെന്ന് മന്ത്രി ആന്റണിരാജു പറഞ്ഞു.