യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അബുദാബിയിലും ദുബായിലും യഥാക്രമം 38 ഡിഗ്രി സെൽഷ്യസും 37 ഡിഗ്രി സെൽഷ്യസും താപനില ഉയരും. രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. അതേസമയം നേരിയതും മിതമായതുമായ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമായേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടലിൽ സ്ഥിതി നേരിയ തോതിൽ ആയിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.