ഇന്ത്യൻ ഫുൾ സർവീസ് കാരിയറായ വിസ്താര എയർലൈൻസ് മുംബൈ-അബുദാബി പ്രതിദിന നോൺ-സ്റ്റോപ്പ് സർവീസുകൾ ആരംഭിച്ചു. ആദ്യ വിമാനം മുംബൈയിൽ നിന്ന് ഇന്ന് വൈകുന്നേരം 7.10 ന് പുറപ്പെട്ട് രാത്രി 8.40 ന് അബുദാബിയിൽ എത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
യു.എ.ഇയിലും മറ്റ് ഗൾഫ് മേഖലയിലും തങ്ങളുടെ സാന്നിധ്യം ക്രമാനുഗതമായി ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും വളരുന്ന അന്താരാഷ്ട്ര ശൃംഖലയിലേക്ക് അബുദാബിയെ ചേർക്കുന്നതിൽ സന്തോഷമുണ്ടെന്നും വിസ്താര ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനോദ് കണ്ണൻ പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും വിസ/എൻട്രി ആവശ്യകതകൾ നിറവേറ്റുന്ന യോഗ്യരായ എല്ലാ ഉപഭോക്താക്കളെയും അതാത് സർക്കാർ സ്ഥാപനങ്ങൾ വ്യക്തമാക്കിയ പ്രകാരം സ്വീകരിക്കുമെന്ന് എയർലൈൻ അറിയിച്ചു. ബുക്കിംഗ് നടത്തുന്നതിന് മുമ്പ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ വിസ്താര ഉപഭോക്താക്കളെ സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.