ബ്രസീലിലെ ആമസോനാസിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മൂന്ന് മരണം. തലസ്ഥാനമായ മനൗസിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കരീറോ നഗരത്തിലെ ബിആർ -319 ഹൈവേയിലെ പാലമാണ് തകർന്നത്. സംഭവത്തിൽ 15 പേരെ കാണാതാവുകയും 14 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാണെന്ന് ആമസോണസ് അഗ്നിശമന സേന അറിയിച്ചു.
തകർച്ചയ്ക്ക് മുമ്പ് പാലത്തിന് വിള്ളലുള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് നേരത്തെ ഗതാഗതക്കുരുക്കിന് കാരണമായിരുന്നെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാലത്തിന്റെ ബലക്ഷയം പരിശോധിക്കണമെന്ന ജനങ്ങളുടെ അഭ്യർത്ഥന സർക്കാർ മാനിച്ചില്ലെന്നും ആക്ഷേപമുണ്ട്.