ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണനും ഷാഫി പറമ്പിലും ജയിക്കുകയും രാഹുൽ ഗാന്ധി രാജിവയ്ക്കുകയും ചെയ്തതോടെയാണ് ചേലക്കര, പാലക്കാട് നിയോജക മണ്ഡലങ്ങളിലും വയനാട് ലോക്സഭാ സീറ്റിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കാടിളക്കിയുള്ള പ്രചരണത്തിനും നിരന്തര വിവാദങ്ങൾക്കും വാർത്തകൾക്കും ഒടുവിൽ ഫലം വരുമ്പോൾ ചില നേതാക്കൾക്ക് അത് നേട്ടമാക്കുകയും ചിലർക്ക് കോട്ടം തട്ടുകയും ചെയ്തു.
കേരള രാഷ്ട്രീയം ഉറ്റുനോക്കിയ പൊളിറ്റിക്കൽ ഫൈറ്റായിരുന്നു പാലക്കാട് നടന്നത്. മൂന്ന് മുന്നണികളും കട്ടയ്ക്ക് നിന്ന് പോരാടിയതോടെ ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് നേടിയ ജയം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പൊളിറ്റിക്കൽ ഗ്രാഫ് ഉയർത്തുകയാണ്. സമൂഹ മാധ്യമങ്ങളിലും ചാനലുകളിലും കോൺഗ്രസ് പാർട്ടിയുടെ നാവും മുഖവുമായ രാഹുൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് എത്തുമ്പോൾ ഭരണപക്ഷത്തിന് പുതിയൊരു എതിരാളിയെ കൂടിയാണ് ലഭിക്കുന്നത്.
ഈ പ്രചരണത്തിൽ ഉടനീളം രാഹുലിനൊപ്പം നിഴലായി ഷാഫിയുണ്ടായിരുന്നു. തൻ്റെ സിറ്റിംഗ് സീറ്റായിരുന്ന പാലക്കാട് രാഹുലിൻ്റെ പേര് നിർദേശിച്ചതും സീറ്റ് ഉറപ്പിച്ചതും ഷാഫിയാണ് . രാഹുലിനെ പോലെ ഷാഫിക്കും പാലക്കാട്ടെ ഫലം വളരെ പ്രധാനപ്പെട്ടതായിരുന്നു. ഈ വിജയം കോൺഗ്രസ് യുവനിരയിലെ സുപ്രധാന നേതാവായി ഷാഫിയെ മാറ്റും.
ട്രോളി വിവാദം അടക്കം എല്ലാ വിവാദങ്ങളിലും പാലക്കാട്ടെ പാർട്ടിയെ പ്രതിരോധിച്ചതും തെരഞ്ഞെടുപ്പ് പ്രവർത്തനം ആകെ ഏകോപിപ്പിച്ചതും പാലക്കാട് എം.പി കൂടിയായ വി.കെ ശ്രീകണ്ഠനാണ്. കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ കൂടുതൽ പ്രാധാന്യം ഈ വിജയത്തോടെ വി.കെ ശ്രീകണ്ഠന് ലഭിക്കും.
ഒരു വർഷത്തിനുള്ളിൽ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ പാർട്ടിയെ നയിക്കാൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ വി. ഡി സതീ