മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ടോക്കിയോയിലാണ് ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ഷിന്‍സോ ആബെ.
ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്ക് ചിലവഴിച്ചതിലും കൂടുതല്‍ തുകയാണ് ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങുകൾക്കായി മാറ്റിവച്ചിരിക്കുന്നത് . 1.66 ബില്യണ്‍ യെന്‍ ആണ് ജപ്പാന് സംസ്കാര ചടങ്ങുകള്‍ക്കായി ചിലഴിക്കാനിരിക്കുന്ന തുക. അതേസമയം ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അന്തരിച്ച ആബെയുടെ സംഭാവനകളെ നരേന്ദ്ര മോദി ഓർമിച്ചു. ഇന്തോ – പസഫിക് മേഖലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ വിലമതിക്കാനാവാത്തതാണെന്ന് മോദി പറഞ്ഞു.