ദുബായ്: നാഷണൽ ഇൻഡസ്ട്രീസ് തങ്ങളുടെ പാർക്കിലെ പ്ലാൻ്റിൽ ഭീമൻ സോളാർ പ്ലാൻ്റ് സ്ഥാപിച്ച് ഹോട്ട്പാക്ക് ഗ്ലോബൽ. സുസ്ഥിര പാക്കേജിംഗ് ഉത്പാദന രംഗത്ത് മുൻനിരയിലുള്ള ഹോട്ട്പാക്ക് ഗ്ലോബൽ 2.2 മെഗാവാട്ട് ശേഷിയുള്ള സൌരോർജ്ജ പ്ലാൻ്ാണ് സ്ഥാപിച്ചിരിക്കുന്നത്. ഇൻഡസ്ട്രീസ് പാർക്കിലെ ഏറ്റവും വലിയ സോളാർ പ്ലാൻ്രാണിത്.
വർഷം തോറും 35.2 ലക്ഷം കിലോവാട്ട് ഹവേഴ്സ് ശുദ്ധഊർജ്ജം ഈ പ്ലാൻ്റിൽ നിന്നും ഉത്പാദിപ്പിക്കാനാവും. ഇതുവഴി പരമ്പരാഗത ഊർജ്ജ ഉപഭോഗം ഗണ്യമായി കുറയ്ക്കാനും സാധിക്കും. ഒരു വർഷം 142476 മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് തുല്യമാണ്. കമ്പനിയുടെ പ്രവർത്തനങ്ങളെ സുസ്ഥിര മാർഗ്ഗങ്ങളുമായി സമന്വയിപ്പിക്കുന്നതിൽ കൈവരിച്ച മുന്നേറ്റവും ഇക്കാര്യത്തിൽ ഹോട്ട്പാക്ക് ഗ്ലോബൽ ടീം പ്രകടിപ്പിച്ച സമർപ്പണം അഭിമാനകരമാണെന്നും ഹോട്ട്പാക്ക് ഗ്ലോബൽ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അബ്ദുൽ ജബ്ബാർ പി.ബി ചൂണ്ടിക്കാട്ടി.
ഹോട്ട്പാർക്കിന് സുസ്ഥിര വികസനം എന്നത് ഒരു ഉത്തരവാദിത്തം മാത്രമല്ല, അതു ഞങ്ങളുടെ ബിസിനസ് സ്ട്രാറ്റജി കൂടിയാണ്. ഒരു കാർബ്ബണ്‍ ന്യൂട്രൽ പാക്കേജിംഗ് കമ്പനിയായി മാറുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള നിർണായകചുവടുവയ്പ്പാണിത്. യുഎഇ സർക്കാർ നടപ്പാക്കുന്ന നെറ്റ് സീറോ 2050 പദ്ധതിയോട് ചേർന്ന് നിന്നാണ് ഈ പദ്ധതി – അബ്ദുൽ ജബ്ബാർ പി.ബി പറഞ്ഞു,
പരിസ്ഥിതി ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉത്തരവാദിത്വ ഉത്പാദന പ്രക്രിയകളിലും നൂതന സാങ്കേതികതകൾക്കുമായി ഹോട്ട് പാക്ക് വലിയതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ പോസ്റ്റ് കണ്‍സ്യൂമർ റീസൈകൾഡ് മെറ്റീരയലുകളുടെ ഉപയോഗം, ഹോട്ട്പാക്ക് മോഡിഫൈഡ് റീസൈക്കിൾഡ് പറ്റി സംവിധാനം, വിയോളിയയുട റീകാപ്പുായി ചേർന്ന് നടപ്പിലാക്കിയ ഇക്കോ ലൂപ്പ് റീ സൈക്കിളിംഗ് പദ്ധതി തുടങ്ങിയവയും പാക്കേജിംഗ് മേഖലയുടെ ഹരിതഭാവിക്കായി ഹോട്ട്പാക്ക് ഗ്ലോബൽ നടപ്പിലാക്കുന്ന ചുവട് വയ്പ്പുകളാണ്.