ദുബായ് : അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു. കാസർഗോഡ് സ്വദേശി റിഷാൽ (25) ആണ് മരിച്ചത്. പനിയെ തുടർന്ന് ദുബായ് റാഷിദ് ഹോസ്പിറ്റലിൽ ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷാഫി-ഫസീല ദമ്പതികളുടെ മകനാണ്. നാല് വർഷമായി ദുബായ് കറാമ അൽ അത്താർ സെന്ററിൽ ജോലി നോക്കുകയായിരുന്നു റിഷാൽ.