ഡൽഹി: അനധികൃത കുടിയേറ്റക്കാരുമായി രണ്ട് വിമാനങ്ങൾ കൂടി അമേരിക്കയിൽ നിന്നും പുറപ്പെട്ടതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തിനിടയ്ക്കാണ് അമേരിക്കയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
പഞ്ചാബ് സ്വദേശികളായ 67 പേർ, ഹരിയാണയിൽനിന്ന് 33 പേർ, എട്ട് ഗുജറാത്ത് സ്വദേശികൾ, മൂന്ന് യു,പി സ്വദേശികൾ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങിൽനിന്ന് രണ്ടുപേർ വീതം, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് സ്വദേശികളായ ഓരോ പൗരന്മാരുമാണ് ഈ സംഘത്തിലെത്തുന്നത്.
119 പേരുമായി വിമാനങ്ങൾ ശനിയാഴ്ച അമൃത്സറിൽ ഇറങ്ങും.