കണ്ണൂർ: ADM നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേൾക്കുന്നു. പി.പി ദിവ്യയ്ക്ക് വേണ്ടി അഡ്വ. കെ വിശ്വനാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായത്.ആരോപണങ്ങളിൽ പലതും കെട്ടുകഥയാണ്. നിരവധി പുരസ്കാരങ്ങൾ കിട്ടിയ പൊതു പ്രവർത്തകയാണ് പി പി ദിവ്യയെന്നും സാധാരണക്കാർക്ക് പ്രാപ്യമായ നേതാവാണെന്നും വാദത്തിൽ ചൂണ്ടിക്കാട്ടി. സദുദേശ്യ പരമായിരുന്നു ദിവ്യയുടെ പരമാർശം.
കലക്ടർ ക്ഷണിച്ചിട്ടാണ് യോഗത്തിൽ വന്നിരുന്നത് എന്നാൽ അത് ഔദ്യോഗിക ക്ഷണം ആയിരുന്നില്ല, മറ്റൊരു പരിപാടിയിൽ വെച്ചായിരുന്നു കലക്ടർ ക്ഷണിച്ചത്. പരിപാടിയിൽ സംസാരിക്കാൻ ഡെപ്യൂട്ടി കലക്ടറാണ് വിളിച്ചത്.ആത്മഹത്യ പ്രേരണപരമായി സംസാരിച്ചിട്ടില്ലെന്നും പി പി ദിവ്യ കോടതിയിൽ.മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും അജണ്ട ഉണ്ട്. ഗംഗധാരൻ എന്നയാളും പരാതി നൽകിയിരുന്നു.
എഡിഎം നവീൻ ബാബുവിനെതിരെ 2 പരാതി ലഭിച്ചിരുന്നു. ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഗംഗാധരൻ പരാതി നൽകിയത്. മുൻകൂർ ജാമ്യത്തിന് എന്ത് ഉപാധിയും അംഗീകരിക്കാൻ തയ്യാറാണെന്നും ദിവ്യ കോടതിയെ അറിയിച്ചു. താനൊരു സ്ത്രീയാണെന്നും കുടുംബ ഉത്തരവാദിത്വം ഉണ്ടെന്നും അത് പരിഗണിക്കണമെന്നും ദിവ്യ കോടതിയോട് അഭ്യർത്ഥിച്ചു.