എണ്ണയിതര കയറ്റുമതി രംഗത്ത് യുഎഇയിക്ക് വന്‍ മുന്നേറ്റം. ഈ വര്‍ഷം ആദ്യപാതത്തില്‍ 18,000 കോടി ദിര്‍ഹത്തിന്റെ കയറ്റുമതിയാണ് നടന്നതെന്നും കണക്കുകൾ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ആറ് മാസത്തിനുളളില്‍ ഉണ്ടായത്.
ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളുമായി യുഎഇ ഒപ്പുവച്ച സമഗ്ര സാമ്പത്തിക വ്യാപാര കരാറിന്റെ അടിസ്ഥാനത്തിലാണ് കയറ്റുമതി രംഗം കുതിച്ചതെന്നാണ് വിലയിരുത്തല്‍. ഇന്ത്യയ്ക്ക് പുറമെ ഇസ്രായേല്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായും യുഎഇ സെപ കരാറില്‍ ഒപ്പുവച്ചിരുന്നു. രാജ്യാന്തര വ്യാപാര ഇടപാടിൽ വൻ മുന്നേറ്റം നടത്താന്‍ സെപ സഹാകരമെന്നും 2030 ആകുമ്പോഴേക്കും യുഎഇയുടെ സമ്പദ് ഘടനയുടെ വളർച്ച ഇരട്ടിയാകുമെന്നും യുഎഇ സാമ്പത്തിക വിഭാഗം കരുതുന്നു.
യുഎഇയിലെ ഉൽപന്നങ്ങൾ വിവിധ രാജ്യങ്ങളിലായി 170 കോടി ജനങ്ങളിലെത്താൻ സെപ കരാര്‍ സഹായകമായി. ഇതിൽ 140 കോടിയും ഇന്ത്യയിലാണ്. ഇന്ത്യയും യുഎഇയും തമ്മിലുളള വ്യാപാര ഇടപാട് 6,000 കോടി ഡോളറിൽ നിന്ന് 5 വർഷത്തിനകം 10,000 കോടി ഡോളറിലേക്ക് എത്തിക്കാനാണ് നീക്കം. ഈ വര്‍ഷം ഇന്ത്യയുമായി 20 ശതമാനം കയറ്റുമതി വളര്‍ച്ചയാണുണ്ടായതെന്നും യുഎഇ വിലയിരുത്തുന്നു.
കയറ്റുമതിക്കൊപ്പം പുനര്‍കയറ്റുമതി ഇടപാടുകളും സെപ കരാറിന്റെ പ്രത്യേകതയാണ്. ഇന്ത്യയിലെ പരമ്പരാഗതക മേഖലകളേയും ലോജിസ്റ്റിക്-ഷിപ്പിങ് മേഖലയേയും കൂടുതല്‍ സജീവമാക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സെപ കരുത്തേകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.