പ്രമുഖ കാർഗോ ആൻഡ് കൊറിയർ സ്ഥാപനമായ ABC കാർ
ഗോയിൽ തൊഴിൽ അവസരം. ഒക്ടോബർ 22,23,24 തീയതികളിലായി നടക്കുന്ന വാൾക്ക് ഇൻ ഇന്റർവ്യു രാവിലെ 10 മണി മുതൽ 1 മണി വരെ ആയിരിക്കും നടക്കുക. ഡ്രൈവർ കം സെയിൽമാൻ
പോസ്റ്റിലേക്ക് 35 പേർക്ക് തൊഴിൽ അവസരമുണ്ട്.യുഎഇയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്.കൂടാതെ യുഎഇ മാനുവൽ ഡ്രൈവിംഗ് ലൈസൻസും വേണം, അപേക്ഷിക്കുന്നവർക്ക് 40 വയസ് കവിയരുത്.ലോജിസ്റ്റിക്ക്സ് മാനേജർ പോസ്റ്റിലേക്ക് ഒരു അവസരമാണ് ഉളളത്.ലോജിസ്റ്റിക്ക്സിലോ ഫ്രയ്റ്റ് ഫോർവാർഡ് ഇൻഡസ്റ്ററിയിലോ ആറ് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്.ലോജിസ്റ്റിക്ക്സ് ഡോക്യുമെന്റേഷനിലേക്ക് അഞ്ച് തൊഴിൽ അവസരങ്ങളുമുണ്ട് ലോജിസ്റ്റിക്ക്സിലോ ഫ്രയ്റ്റ് ഫോർവാർഡ് ഇൻഡസ്റ്ററിയിലോ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വേണം.അത് പോലെ സെയിൽ എക്സിക്യൂടീവ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് ലോജിസ്റ്റിക്ക്സിലോ ഫ്രയ്റ്റ് ഫോർവാർഡ് ഇൻഡസ്റ്ററിയിലോ നാല് വർഷത്തെ പ്രവർത്തി പരിചയം.35 ഹെൽപേർസ് പോസ്റ്റിലേക്കും അവസരമുണ്ട് അപേക്ഷിക്കുന്നവർക്ക് 35 വയസ് കവിയരുത്. ദുബായ് അൽക്കൂസിലെ അൽ ഖെൽ മാളിന് എതിർ വശമുളള ABC കാർഗോ ആൻഡ് കൊറിയറിലാവും ഇന്റർവ്യു നടക്കുക.

