തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇതിലെ സ്വകാര്യ വിവരങ്ങൾ ഒഴിച്ച് മറ്റു റിപ്പോർട്ടിലെ മറ്റു കാര്യങ്ങൾ പുറത്ത് വിടാനാണ് വിവരാവകാശ കമ്മീഷൻ ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.
2019 ഡിസംബർ 31നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടായിരുന്നു ഇത്. ഈ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം സാംസ്കാരിക വകുപ്പ് അംഗീകരിച്ചിരുന്നില്ല.
പലരുടെയും സ്വകാര്യതകൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്നതിനാൽ അവ പുറത്തുവിടാൻ കഴിയില്ലെന്നായിരുന്നു വിവരാവകാശനിയമപ്രകാരം റിപ്പോർട്ട് തേടിയപ്പോൾ ലഭിച്ചിരുന്ന മറുപടി.