റിയാദ്: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വയനാട്ടിൽ 300ലധികം പേർ മരിച്ച സംഭവത്തിൽ സൗദി അറേബ്യയിലെ രാജാവും കിരീടാവകാശിയും ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ ശനിയാഴ്ച അനുശോചനം അറിയിച്ചു.
കാണാതായവർ സുരക്ഷിതമായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും രാഷ്ട്രപതിക്ക് അയച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളയും ഇന്ത്യൻ ജനതയേയും സൗദി ഭരണകൂടം അനുശോചനം അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
2018 ലെ മാരകമായ വെള്ളപ്പൊക്കത്തിന് ശേഷം കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇതെന്നും തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായ വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 300 ലധികം ആളുകൾ മരിച്ചെന്നും ഇരുന്നൂറോളം പേരെ കണ്ടെത്താൻ ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്നും സൗദ്ദി പ്രസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.