കണ്ണൂർ: രാമപുരത്ത് ടാങ്കറിൽ നിന്നും ഹൈഡ്രോക്ലോറിക്ക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയാണ് ചോർച്ച.ഇന്നലെ വൈകുന്നേരമാണ് ചോർച്ചയുണ്ടായത്.
തുടർന്ന് സമീപത്തെ നേഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്യമുണ്ടായി.ഇവരിൽ എട്ടു പേരെ പരിയാരം മെഡിക്കൽ കോളേജിലും, രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സമീപത്ത് താമസിക്കുന്നവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഹൈഡ്രോക്ലോറിക് ആസിഡ് മാറ്റുന്നത് നിർത്തിവച്ചു.പഴയ ടാങ്കറിൽ തന്നെ നിലനിർത്തി ചോർച്ച അടച്ച് യാത്ര തുടരാനാണ് തീരുമാനം.