രാജ്യം 75ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി വിവിധ രീതിയിലുള്ള പരിപാടികളാണ് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി നടന്നുകൊണ്ടിരിക്കുന്നത്. ഭൂമിയിൽ മാത്രമല്ല ബഹിരാകാശത്തും ഇന്ത്യയുടെ ദേശീയ പതാക പാറിപ്പറക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.
ഭൂമിയിൽ നിന്നും മുപ്പത് കിലോമീറ്ററോളം,1,06,000 അടി ഉയരത്തിൽ ബലൂണിൽ കെട്ടിയാണ് ദേശീയപതാക ഉയർത്തിയത്. ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് കുട്ടികൾക്ക് പഠിക്കാൻ പ്രോത്സാഹനം നൽകുന്ന സ്പേസ് കിഡ്സ് ഇന്ത്യ എന്ന സംഘടനയാണ് ഇതിന് നേതൃത്വം വഹിച്ചത്. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലും (ISS) ദേശീയപതാക ഉയർത്തിരുന്നു. സഞ്ചാരി രാജാചാരി ബഹിരാകാശ ചിത്രം ട്വീറ്റ് ചെയ്തു. അമേരിക്കൻ പതാകയുടെ കൂടെയായിരുന്നു ഇന്ത്യൻ പതാക ഉയർത്തിയിരുന്നത്.