ഹമാസിലെ എല്ലാവരെയും കൊല്ലുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഭീഷണി. ഇസ്രയേല്‍ കഴിഞ്ഞ ദിവസം അടിയന്തര വാര് കാബിനറ്റ് രൂപീകരിക്കുകയും ചെയ്തു.
ഹമാസ് ഒരു ഇസ്ലാമിക് ഗ്രൂപ്പ് ആണ്. അവരെ ഞങ്ങള്‍ തകര്‍ത്ത് കളയുമെന്നാണ് നെതന്യാഹു അഭിപ്രായപ്പെട്ടത്. ഹമാസിലെ ഓരോ അംഗങ്ങളും മരിച്ച ആളുകളാവുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമുഖത്ത് നിന്ന് തന്നെ ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും പ്രതികരിച്ചു.
അതേസമയം ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം 1200 കടന്നിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 1100 പേരും മരിച്ചതായാണ് കണക്ക്.