ഫോർ ഫ്രണ്ട്സ് പ്രൊഡക്ഷൻ ഹൗസിൻ്റെ ബാനറിൽ, കെ.ടി. നായർ,വേണു പാലക്കാൽ, കൃഷ്ണകുമാർ കക്കോട്ടമ, വിനോദ് കുമാർ കരിച്ചേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ സ്ക്രിപ്റ്റ് പ്രദീപ് മണ്ടൂരിൻ്റെതാണ്. നവാഗത സംവിധായകൻ മനോജ്.കെ. സേതു സംവിധാനവും ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന സിനിമയിൽ പുതുമുഖ നടൻ വിനോദ് മുള്ളേരിയ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സന്തോഷ് കീഴാറ്റൂർ, സിജി പ്രദീപ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അഭിജിത്, ഉത്തമൻ, രവി പെരിയാട്ട്, തമ്പാൻ കൊടക്കാട്, ദേവനന്ദ, നിരോഷ്, ബീന കൊടക്കാട്, പ്രേമലത, മദനൻമാരാർ,രഞ്ജിത്ത് നാരായണൻ, അജേഷ് കോറോം, നൗഷാദ്, സുരേഷ് കണ്ണൻ, പ്രകാശൻ വെള്ളച്ചാൽ, ബാബു മാസ്റ്റർ, ജയപ്രദ….തുടങ്ങിയവരും അഭിനയിക്കുന്നു.
ഗാനങ്ങൾ : ഡോ. ജിനേഷ് കുമാർ എരമം, പ്രദീപ് മണ്ടൂർ, സംഗീതം : ജയചന്ദ്രൻ കാവുംതാഴ, പാടിയത്: സിതാര കൃഷ്ണകുമാർ, അലോഷി ആദം, ആർട്ട്: സുനീഷ് വടക്കുമ്പാടൻ, ചമയം: വിനീഷ് ചെറു കാനം, പശ്ചാത്തല സംഗീതം : അനൂപ് വൈറ്റ് ലാൻ്റ്, പ്രൊ. കൺട്രോളർ: ഏ.വി. പുരുഷോത്തമൻ, പ്രൊ. മാനേജർ അർജുൻ, പി.ആർ.ഒ: എ.എസ്. ദിനേശ്വൈ. വൈഡ് സ്ക്രീൻ കമ്പനിയാണ് സിനിമ തിയേറ്ററിൽ എത്തിക്കുന്നത്.