പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ സംവിധായകനൊപ്പം എടുത്ത ചിത്രം വിവാഹ ചിത്രമാണെന്ന് പ്രചരിക്കുന്നതിനെതിരെ ആദ്യമായി പ്രതികരിച്ച് നടി സായ് പല്ലവി. സംവിധായകനൊപ്പം മാലയണിഞ്ഞ് നില്ക്കുന്ന ചിത്രമാണ് വിവാഹം കഴിഞ്ഞെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
സാധാരണ ഇത്തരം അപവാദ പ്രചരണങ്ങളെ താന്‍ ഒഴിവാക്കാറാണ് പതിവെന്നും എന്നാല്‍ അതില്‍ തന്റെ സുഹൃത്തുക്കളെ കൂടി ചേര്‍ത്താണ് ഇത്തരം പ്രചരങ്ങള്‍ നടക്കുന്നതെങ്കില്‍ സംസാരിക്കാന്‍ നിര്‍ബന്ധിതയാകുമെന്നും സായ് പല്ലവി പറഞ്ഞു.
എനിക്ക് എനിക്ക് എന്റെ വരാനിരിക്കുന്ന സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. അപ്പോഴാണ് ജോലിയില്ലാത്ത കുറേ പേര് ഇത്തരം നീച പ്രവര്‍ത്തികള്‍ ചെയ്യുന്നത് എന്നും സായ് പല്ലവി എക്സ് പ്ലാറ്റ് ഫോമില്കുറിച്ചു.
Honestly, I don’t care for Rumours but when it involves friends who are family, I have to speak up.
An image from my film’s pooja ceremony was intentionally cropped and circulated with paid bots & disgusting intentions.
When I have pleasant announcements to share on my work…
— Sai Pallavi (@Sai_Pallavi92) September 22, 2023
‘സത്യത്തില്‍ എനിക്കെതിരെ വരുന്ന മോശം പ്രചാരണങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. പക്ഷെ കുടുംബം പോലെ കരുതുന്ന സുഹൃത്തുക്കളെക്കൂടി ചേര്‍ത്താണ് അത്തരം പ്രചരണങ്ങള്‍ വരുന്നതെങ്കില്‍ പ്രതികരിക്കേണ്ടി വരും.
പുതിയ സിനിമയുടെ പൂജയുടെ ചിത്രങ്ങള്‍ മനപൂര്‍വ്വം വെട്ടിയെടുത്ത് വൃത്തികെട്ട ഉദ്ദേശ്യശുദ്ധിയോടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എനിക്ക് എന്റെ സിനിമയെക്കുറിച്ച് സന്തോഷമുള്ള കാര്യങ്ങള്‍ പങ്കുവെക്കാനുള്ളപ്പോള് തന്നെ ഇത്തരത്തില്‍ ഒരു ജോലിയുമില്ലാത്ത ആളുകള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് വിശദീകരണം നല്‍കുക എന്നത് മനസ് മടുപ്പിക്കുന്ന ഒന്നാണ്. ഇത്തരം അസൗകര്യങ്ങള്‍ ഉണ്ടാക്കുക എന്നത് നീചമാണ്,’ സായ് പല്ലവി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
നടന് ശിവകാര്ത്തികേയന് നായകനായി ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്ന ചിത്രത്തിന്റെ പൂജ ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകന് രാജ്കുമാര് പെരിയസ്വാമിയാണ് സായ് പല്ലവിക്കൊപ്പം ചിത്രത്തിലുള്ളത്. കമല്‍ ഹാസന് അടക്കമുള്ളവര്‍ അടക്കം പൂജ ചിത്രങ്ങള്‍ക്ക് എത്തിയിരുന്നു.