ദുബായ്: പ്രകൃതിസൗഹർദ്ദമായ ഭക്ഷണപ്പൊതിക്കൊപ്പം വിത്തുകൾ കൂടി നൽകി സുസ്ഥിരതയുടെ പുതിയ മാതൃകയൊരുക്കുകയാണ് ദുബായ് ഇൻഡസ്ട്രിയൽ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭക്ഷ്യനിർമ്മാണ കമ്പനിയായ ഓയീസീസ് ക്യുസീൻസ്.
യുഎഇയിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയായ കോപ് 28 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് പുതിയ ചുവടുവയ്പ്. ചോറും ഒപ്പം കറികളുമടങ്ങിയ ഭക്ഷണപ്പൊതി മുതൽ ബിരിയാണിയും സാലഡുമെല്ലാം പ്രകൃതിസൗഹർദ്ദമായ ഭക്ഷണപ്പൊതിയായാണ് ഉപഭോക്താക്കളിലേക്ക് എത്തുക. ഇവയ്ക്കൊപ്പം വിത്തുകൾ കൂടി നൽകുന്നു. ഭക്ഷണം കഴിക്കുക മാത്രമല്ല വരും തലമുറയ്ക്കായുളള കരുതൽ കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഷമീം പറഞ്ഞു.
സീഡ് ഓഫ് ചേഞ്ച് എന്ന സന്ദേശത്തിലാണ് പുതിയ സംരംഭം. അതീവ സൂക്ഷ്തമയോടെയും സുരക്ഷാമാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുമാണ് ഭക്ഷണപ്പൊതികൾ ഒരുക്കുന്നത്. വാങ്ങിച്ചയുടനെ ഉപയോഗിക്കാനാകുമെന്നുളളതുകൊണ്ടുതന്നെ ഓഫീസിലേക്കും യാത്രയ്ക്കിടയിലുമൊക്കെ ഏറ്റവും സൗകര്യപ്രദമാകുമിതെന്നാണ് വിലയിരുത്തൽ. 2050 ആകുമ്പോഴേക്കും കാർബൺ ഫുട്പ്രിൻറ് കുറയ്ക്കുകയെന്നുളള യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യത്തോടൊപ്പം തങ്ങളാൽ കഴിയുന്ന രീതിയിൽ ചേർന്നുനിൽക്കുകയാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൾ റസാഖ് പതിയായി പറഞ്ഞു.
യുഎഇയുടെ ഇഷ്ടഭക്ഷണമായ ഖുബൂസ് മുതൽ കേക്കുകൾ വരെയുളള ഭക്ഷണ വൈവിധ്യം ഓയീസീസ് ക്യുസീൻസിൽ നിന്നുമെത്തുന്നു. യുഎഇയിലെ 2500 ലധികം ഔട്ട്ലൈറ്റുകളിൽ നിന്ന് ഇവ ലഭ്യമാണ്. ഓപ്പറേഷൻസ് മാനേജർ ഫൈസൽ ബിൻ മുഹമ്മദ്, എച്ച്ആർ പിആർ മാനേജർ ഖാൽദുൻ സഖറിയ ഹഖ് സേൻ, പ്ലാൻറ് മാനേജർ ബാലാജി സുബ്ബരായലു ക്യൂഎ വിഭാഗം മേധാവി അൽസേഖിക്യു മുഹമ്മദ് അബ്ദുൾ കരീം മുഹമ്മദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.