ദുബായ്: ന്യൂ ഇയറിനോടനുബനന്ധിച്ച് ദുബായിൽ പൊതുഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേർ.മൊട്രോ, ബസ്, ടാക്സി, അബ്ര തുടങ്ങിയവയിലാണ് 25,02,474 പേർ യാത്ര ചെയ്ത് പുതുവർഷാഘോഷത്തിന്റെ ഭാഗമായത്.റെഡ്, ഗ്രീൻ ലൈനുകളിലായി മൊത്തം 11,33,251 യാത്രക്കാരും ദുബായ് ട്രാമിൽ 55,391 പേരും യാത്ര ചെയ്തു.
പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ ഉപയോഗിച്ചത് 4,65,779 പേർ.
മറൈൻ ട്രാൻസ്പോർട്ടിന് കീഴിലുള്ള ജലഗതാഗത സേവനങ്ങൾ 80,066 പേരും ടാക്സികൾ 571,098 യാത്രക്കാരും ഇ-ഹെയ്ലർ വാഹനങ്ങൾ 195,651 പേരും പ്രയോജനപ്പെടുത്തി.