അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്കി ജന്മനാട്. കോട്ടയത്തെ കാനത്ത് കൊച്ചുകളപ്പുരയിടത്തെ വീട്ടു വളപ്പില്‍ 11.20 ഓടെ സംസ്കാരം നടന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് ഭൗതിക ശരീരം സംസകരിച്ചത്.
പത്തരയോടെ പൊതുദര്‍ശനം അവസാനിപ്പിച്ച് വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കാനത്തെ വീട്ടില്‍ എത്തിച്ചേര്‍ന്നു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ കെ രാജന്, പി പ്രസാദ്, ജി ആര് അനില്‍ തുടങ്ങിയവര്‍ ഇന്നലെ മുതല്‍ കാനത്തിന്റെ ഭൗതിക ശരീരത്തെ അനുഗമിച്ചിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിലാപയാത്ര കടന്നുപോയത്. കടന്നു പോയ ഇടങ്ങളിലെല്ലാം ആളുകള്‍ തിങ്ങി നിറഞ്ഞതോടെ യാത്ര മണിക്കൂറുകളോളം വൈകി. ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം 7.30 ഓടെയാണ് കാനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചത്.
.