സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്ന് ഇന്ന് എറണാകുളം ജില്ലയില്‍ നടത്താനിരുന്ന നവകേരള സദസ്സ് മാറ്റി വെച്ചു. കാനത്തിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും പര്യടനം തുടരുക.
തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലായിരുന്നു ഇന്ന് നവകേരള സദസ്സ് നടത്താനിരുന്നത്. കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഞായറാഴ്ച നവകേരള സദസ്സ് നടക്കും. നാളെ രാവിലെ നിശ്ചയിച്ചിരുന്ന പെരുമ്പാവൂരിലെ സദസ്സ് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.
കാനം രാജേന്ദ്രന്റെ സംസ്കാരം നാളെ രാവിലെ 11 മണിക്ക് വാഴൂരില്‍ വെച്ചായിരിക്കും നടക്കുക. വീട്ടു വളപ്പില്‍ വെച്ചായിരിക്കും സംസ്കാരം.
കാനത്തിന്റെ മൃതദേഹം രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വ്യോമമാര്‍ഗം എത്തിക്കും. പട്ടത്തെ സിപിഐ ഓഫീസായ പിഎസ് സ്മാരകത്തിലാണ് പൊതു ദര്‍ശനം. മൃതദേഹം വിലാപയാത്രയായി ഉച്ചയ്ക്ക് രണ്ട് മണിയോടെ കോട്ടയത്തേക്ക് കൊണ്ടു പോകും.