മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ തന്റെ ആരാധകരോട് അഭ്യര്‍ത്ഥിച്ച് നടന് വിജയ്. സര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകണമെന്നാണ് വിജയ് ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എല്ലാവരും ഒരുമിച്ച് കൈകോര്‍ത്ത് ദുരിതത്തെ തുടച്ച് നീക്കാമെന്നും വിജയ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
‘ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മിഷോങ് ചുഴലിക്കാറ്റിനേത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. വെള്ളവും ഭക്ഷണവുമില്ലാതെയും മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയും ആയിരക്കണക്കിന് ആളുകള്‍ ദുരിതമനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെള്ളപ്പൊക്കത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെയും നിരവധിപേര്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ വേളയില്‍, ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ സന്നദ്ധപ്രവര്‍ത്തകരായി ഇറങ്ങണമെന്ന് എല്ലാ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.’, എന്നാണ് വിജയ് പറഞ്ഞത്.
അതേസമയം മഴ കുറഞ്ഞതോടെ ചെന്നൈ നഗരവാസികള്‍ സാധരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി. നഗരത്തില്‍ 60 ശതമാനം സ്ഥലത്തും വെള്ളക്കെട്ട് നീങ്ങിയെന്നും വൈദ്യുതി പുനസ്ഥാപിച്ചുവെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എങ്കിലും അവശ്യസാധനങ്ങളുടെ ദൗര്‍ഭല്യം ഇപ്പോഴും തുടരുകയാണ്. അതോടൊപ്പം തന്നെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിച്ചിട്ടില്ല.
சென்னை மற்றும் புறநகர் பகுதிகளில் “மிக்ஜாம்” புயல் கனமழை காரணமாக குழந்தைகள் பெண்கள் முதியவர்கள் உட்பட பொதுமக்கள் பெரும் சிரமத்திற்கு உள்ளாகி உள்ளனர். ஆயிரக்கணக்கான மக்கள் குடிநீர் மற்றும் உணவின்றியும் போதிய அடிப்படை வசதிகளின்றியும் தவித்து வருவதாக செய்திகள் வருகின்றன. வெள்ளம்…
— Vijay (@actorvijay) December 6, 2023