കൊച്ചി: പുതിയ ക്രിമിനൽ നിയമം രാജ്യത്ത് വന്നതിന് പിന്നാലെ ആദ്യത്തെ കേസ് കൊച്ചിയിൽ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിന് ഓട്ടോ ഡ്രൈവർക്കെതിരെയാണ് കേസ്. പത്തടിപ്പാലം സ്വദേശിക്കെതിരെ ട്രാഫിക്ക് ഈസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബി.എൻ.എസ് 281 പ്രകാരമാണ് കേസ്.പരമാവധി ആറുമാസം വരെ തടവും ആയിരം രൂപ പിഴയുമാണ് ബിഎൻഎസ് 281 വകുപ്പ് പ്രകാരമുളള ശിക്ഷ. അതേസമയം, പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഗ്വാളിയോറിലാണ്. മോട്ടർ സൈക്കിൾ മോഷണ കേസ് ആണിത്. ദില്ലിയിലാണ് ആദ്യ കേസ് എന്നത് തെറ്റാണ്. ഇരകളുടെയും, പൊലീസ് ഉദ്യോഗസ്ഥരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടും.
ചർച്ചയില്ലാതെയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ നിയമം നടപ്പാക്കിയതെന്ന പ്രതിപക്ഷ വിമർശനത്തിന് അമിത് ഷാ മറുപടി നൽകി. ലോക്സഭയിലും രാജ്യസഭയിലും നീണ്ട ചർച്ച നടത്തിയാണ് നിയമം നടപ്പിലാക്കുന്നത്.