മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്തത് സുഹൃത്ത് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയെന്ന് കുടുംബം. ഡോ. ഷഹനയുമായുള്ള വിവാഹത്തില്‍ നിന്ന് സുഹൃത്ത് പിന്മാറിയത് സ്ത്രീധനത്തിന്റെ പേരിലാണെന്നും കുടുംബം ആരോപിക്കുന്നു.
ഷഹന ആത്മഹത്യ ചെയ്ത ഫ്ളാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുറിപ്പില്‍ എഴുതിയിരിക്കുന്നത്;’എല്ലാവര്ക്കും വേണ്ടത് പണമാണ്, എല്ലാത്തിനും വലുത് പണമാണ്’ എന്നാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ത്ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമാണ് ഷഹന. രാത്രിക്ക് ഡ്യൂട്ടിക്ക് കയറാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷഹനയെ ഫ്ളാറ്റില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.