ബി.എസ്.പി പാര്‍ട്ടി എം.പി റിതേഷ് പാണ്ഡെ ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് കാന്റീനില്‍ വെച്ച് ഉച്ചഭക്ഷണത്തിനായി ക്ഷണിച്ച എം.പിമാരില്‍ ഒരാള്‍ ആയിരുന്നു റിതേഷ്. ബിഎസ്പിയുടെ ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ നിന്നുള്ള എംപിയാണ്.
ബിഎസ്പിയില് നിന്ന് രാജിവെക്കുകയാണെന്ന് കാണിച്ച് റിതേഷ് ഒരു രാജിക്കത്ത് എക്സ് പ്ലാറ്റഫോമില്‍ പങ്കുവെച്ചിരുന്നു. പാര്‍ട്ടിക്ക് തന്റെ ആവശ്യമില്ലെന്ന് മനസിലായതിനാലാണ് രാജിവെക്കുന്നതെന്നാണ് റിതേഷ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടിയോഗങ്ങള്‍ക്ക് തന്നെ വിളിക്കുന്നില്ലെന്നും ബിഎസ്പി നേതാവ് മായാവതിയെ കാണാന്‍ പലതവണ ശ്രമിച്ചിട്ട് നടന്നില്ലെന്നും റിതേഷ് രാജിക്കത്തില്‍ പറയുന്നുണ്ട്.
ഇത്തവണ റിതേഷിനെ മത്സരിപ്പിക്കില്ലെന്ന സൂചനയുള്ളതിനാലാണ് രാജിവെച്ചതെന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ബിജെപി ദ ശേീയ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാലുമായി അടുത്തിടെയായി റിതേഷ് പാണ്ഡെ സ്ഥിരമായി ബന്ധം പുലര്‍ത്തിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ലോക്സഭാംഗമായുട്ടുള്ള സീറ്റ് നല്‍കാമെന്ന ഉറപ്പിലാണ് റിതേഷ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.