ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരുമറ്റം കാവുങ്കര ചിറക്കക്കുടിയിൽ പരേതനായ റഹീമിൻ്റേയും ജമീലയുടേയും മകൻ ആഷിക് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ഖത്തറിലുണ്ടായ വാഹനാപകടത്തിൽ ആഷിഖിന് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ഇന്നു പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം ഖത്തറിൽ നടത്തും. ഹസീനയാണ് ആഷികിൻ്റെ ഭാര്യ. അയാൻ,ആദം എന്നിവർ മക്കളാണ്.