സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഗവര്‍ണര്‍ എന്ന പ്രത്യേകതയും ഫാത്തിമ ബീവിയ്ക്കുണ്ട്. പിന്നാക്ക വിഭാഗ കമ്മീഷന് ആദ്യ അധ്യക്ഷയായും പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് അംഗമായും പ്രവര്‍ത്തിച്ചു.
1927ല്‍ പത്തനംതിട്ടയിലാണ് ജനനം. കുലശേഖരപ്പേട്ട അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടുമക്കളില്‍ ആദ്യത്തെയാളായാണ് ജനനം.
തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ഒന്നാം ക്ലാസില്‍ സ്വര്‍ണമെഡലോടെയാണ് നിയമബിരുദം പാസായത്. 1983ല്‍ ആണ് ഹൈക്കോടതി ജഡ്ജിയും 1989 ല്‍ സുപ്രീം കോടതി ജഡ്ജിയുമായി.
2001ല്‍ രാജിവെച്ച ഫാത്തിമ ബീവി അവിവാഹിതയാണ്.