പലസ്തീന് പിന്തുണയുമായി ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ച് ആള് ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി മൂവ്മെന്റ്. ഇടത് വിദ്യാര്‍ത്ഥി, യുവജന സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജന്തര്‍ മന്ദറില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തു.
പലസ്തീന് ജനതയെ ഇസ്രയേല്‍ മൃഗങ്ങളെ പോലെയാണ് കാണുന്നതെന്ന് ആള് ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി മൂവ്മെന്റ് വൈസ് പ്രസിഡന്റ് നീലോല്‍പ്പല്‍ ബസു പറഞ്ഞു. ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍, ആള് ഇന്ത്യ കിസാന്‍ യൂണിയന് നേതാവ് കൃഷ്ണ പ്രസാദ് എന്നിവര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
പരിപാടി നടത്താന്‍ നേരത്തെ സംഘാടകര്‍ അപേക്ഷ നടത്തിയിരുന്നെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.