പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കിയതായി കോണ്‍ഗ്രസ്. ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ് സെക്കു്ലര് എന്ന ഭാഗം എടുത്തു മാറ്റിയതായി ആണ് ആരോപണം. കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആണ് വിഷയം ഉന്നയിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ നീക്കം സംശയാസ്പദമാണ്. വിഷയം ഉന്നയിക്കാന്‍ അവരസം ലഭിച്ചില്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
വാര്‍ത്ത ഏജന്‍സി നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം ഇന്ന് കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിച്ചേക്കും.
‘പുതിയ പാര്‍ലമെന്റിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പുതിയ പതിപ്പില്‍ നിന്ന് ‘സോഷ്യലിസ്റ്റ് സെകുലര്‍’ എന്ന വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1976ലെ ഭേദഗതിക്ക് ശേഷമാണ് ഇത് ഉള്‍പ്പെടുത്തിയതെന്ന് നമുക്ക് അറിയാം എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കൈമാറുന്ന ഭരണഘടനയില്‍ ഈ വാക്കുള്‍ ഉള്‍പ്പെടുന്നില്ല. ഇത് ആശങ്കാവഹമായ കാര്യമാണ്.
അവരുടെ ഉദ്ദേശ്യ ശുദ്ധി സംശയിക്കേണ്ടതാണ്. വളരെ കൗശല പൂര്‍വമാണ് അവരത് ചെയ്തിരിക്കുന്നത്. ഇതെനിക്ക് ആശങ്കയുളവാക്കുന്ന കാര്യമാണ്. വിഷയം സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ല,’ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.