പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിംങ് അവസാനഘട്ടത്തിൽ എത്തിനിക്കവേ സംഘർഷം. UDF സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ബൂത്തിൽ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ച്. LDF-BJP പ്രവർത്തകർ രാഹുലിനെ തടഞ്ഞു.
വാക്കുത്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി.
എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.