അബുദാബി: യുഎഇയിലെ സെപ്റ്റംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. തുടർച്ചയായ മൂന്നാം മാസവും വിലക്കയറ്റം തുടരുകയാണ്. പെട്രോളിന് 29 ഫിൽസും ഡിസലിന് 45 ഫിൽസുമാണ് വില കൂടുന്നത്.
സൂപ്പർ 98 ന് 3.42 ദിർഹവും സ്പെഷ്യൽ 95 ന് 3.31 ദിർഹവും ഇ പ്ലസിന് 3.23 ദിർഹവുമാണ് പുതിയ വില. ഡീസലിന് 45 ഫിൽസ് കൂടി 3.40 ദിർഹവും നൽകേണ്ടി വരും.