ലോകം അതിവേഗത്തിൽ വികസിക്കുകയാണ്, ആളുകളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അതിനനുസരിച്ച് മാറുകയാണ്. ഉപഭോക്താകൾക്ക് എന്നും മികച്ച സേവനം നൽകുന്ന അൽ-ഫുട്ടൈം IKEA പുതിയ പഠനവുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. നല്ല ഉറക്കം, നല്ല വീടിന്റെ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിലൂടെ ലഭിക്കുമെന്നുളളതാണ്. ദിവസവും നല്ല ഉറക്കം ലഭിക്കാൻ FY2025 എന്ന കളക്ഷനുമായാണ് അൽ-ഫുട്ടൈം IKEA ഈ 2025ൽ എത്തിയിരിക്കുന്നത്. എന്നാൽ യു എഇ യിലെ 60% ആളുകൾക്കും കൃത്യമായ ഉറക്കം ലഭിക്കുന്നില്ല എന്ന് പഠനത്തിലൂടെ വ്യക്തമാകുന്നു.ആഴ്ച്ചയിൽ ശരാശരി 8 മണിക്കൂർ ഉറക്കകുറവ് വരെ ആളുകൾക്ക് ഉണ്ടാകുന്നു.
മറ്റൊരു പഠനം, യുഎയിലെ മിക്ക ആളുകളും താമസിക്കുന്ന വീട് മൾട്ടി പർപ്പസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവർക്കത് കൃത്യമായി സാധിക്കുന്നില്ല എന്നുളളതാണ്. 2022 ൽ യുഎഇയിലെ 80% ആളുകളും അവരുടെ വീട് വൈവിധ്യമാർന്ന കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്. 2024 ആയപ്പോൾ 80% ആളുകളും പല ആവശ്യങ്ങൾക്കായി അവരുടെ വീട് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു.എന്നാൽ ഇതിന് യോജിച്ച ഫർണിച്ചറുകൾ പലർക്കും കണ്ടെത്താനാകുന്നില്ല.എല്ലാത്തിനുമുളള പരിഹാരവുമായാണ് അൽ-ഫുട്ടൈം IKEA ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്.
നല്ല ഉറക്കം ലഭിക്കുന്നതിന് വേണ്ടി ആറ് പുതിയ ബ്രാൻഡുകളാണ് അൽ-ഫുട്ടൈം IKEA പുറത്തിറക്കിയിരിക്കുന്നത്,FÖRNUFTIG എയർ പ്യൂരിഫയർ ,VALEVÅG മാട്രസ്സ്,VAPPEBY സ്പീക്കർ ലാംപ്,TÖVÄDER നൈറ്റ് ലൈറ്റ്,PAX വാർഡ്രാബ് ,NATTJASMIN ഡബിൾ കവർ സെറ്റ് എന്നിവയാണ് നല്ല ഉറക്കം പ്രധാനം ചെയ്യുന്ന അൽ-ഫുട്ടൈം IKEAയുടെ പുതിയ ഉത്പന്നങ്ങൾ. ഗുണ നിലവാരത്തിലോ,ഡിസൈനിലോ ഒരു കുറവും വരുത്താതെ അൽ-ഫുട്ടൈം IKEA മുൻവർഷത്തേക്കാൾ 30% വിലയും ഉത്പന്നങ്ങൾക്ക് കുറച്ചിടുണ്ട്.കൂടാതെ,ഫുജൈറ,ദാൾമ മാൾ ,അബുദാബി എന്നിവടങ്ങളിൽ പുതിയ സ്റ്റോറും തുറന്നിടുണ്ട്.സിറ്റി സെൻ്റർ ഫുജൈറയിലെ പുതിയ സ്റ്റോർ അതിൻ്റെ 4,000 പ്രദർശിപ്പിച്ച ഉൽപ്പന്നങ്ങളിൽ ഏകദേശം 47% നീണ്ട കാലയളവിൽ പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതും, പരിസ്ഥിതി സൗഹൃദ ജീവിതത്തോട് ഇണങ്ങിയുളളതുമാണ്.. 10% കുറഞ്ഞ ഊർജ്ജ ഉപഭോഗം, 55% ജല ലാഭം, മെച്ചപ്പെടുത്തിയ എയർകൺഡീഷനിംങ് ഗുണനിലവാരം തുടങ്ങിയ സവിശേഷതകളുള്ള LEED ഗോൾഡ് സർട്ടിഫിക്കേഷനുമുണ്ട്.ദാൾമ മാളിൽ 5000 ഉൽപന്നങ്ങളളും നിങ്ങളെ കാത്തിരിക്കുന്നു. അൽ-ഫുട്ടൈം IKEA യുടെ പഠനത്തോടനുബന്ധിച്ചുളള പുതിയ കണ്ടെത്തലുകൾ ഉറക്കത്തിന്റെ പ്രധാന്യം മനസിലാക്കി ഉറക്കം മെച്ചപ്പെട്ടതാക്കുമെന്ന് വിനോദ് ജയൻ, മാനേജിംഗ് ഡയറക്ടർ, ആൽ-ഫുട്ടൈം ഐകെയ, യു.എ.ഇ., ഖത്തർ, ഇജിപ്റ്റ്, ഒമാൻ, പറയുന്നു.ഉപഭേക്താകളുടെ ദൈന്യംദിന ജീവിതത്തിന് സഹായകമായ ഉത്പന്നങ്ങളേക്കാൾ ഉപരി അൽ-ഫുട്ടൈം IKEAയുടെ ഉത്പന്നങ്ങൾ നല്ല ഉറക്കത്തിനും നല്ല ആരോഗ്യത്തിനും ആവശ്യമായ സപ്പോർട്ട് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾക്കായി www.ikea.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
1930-കളിൽ ഒരു വ്യാപാര ബിസിനസ്സ് എന്ന നിലയിൽ സ്ഥാപിതമായ അൽ-ഫുട്ടൈം IKEA ഗ്രൂപ്പ് ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറ്റവും വൈവിധ്യപൂർണ്ണമായ സ്വകാര്യ മേഖലാ ബിസിനസ്സുകളിൽ ഒന്നാണ്. അഞ്ച് ഓപ്പറേറ്റിംഗ് ഡിവിഷനുകളായി അൽ-ഫുട്ടൈം IKEA ക്രമീകരിച്ചിരിക്കുന്നു; ഓട്ടോമോട്ടീവ്, സാമ്പത്തിക സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ആരോഗ്യം എന്നിവ; മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 20-ലധികം രാജ്യങ്ങളിലായി 33,000-ലധികം ജീവനക്കാർ ജോലിചെയ്യുന്നു, ലോകത്തിലെ ഏറ്റവും ആദരണീയവും നൂതനവുമായ 200-ലധികം ബ്രാൻഡുകളുമായി അൽ-ഫുട്ടൈം IKEA ഗ്രൂപ്പ് പങ്കാളികളാണ്. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: www.alfuttaim.com