യുപിയില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വെച്ച് സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ തനിക്ക് ഒരു നാണക്കേടും തോന്നുന്നില്ലെന്ന് അധ്യാപിക. തൃപ്ത ത്യാഗി.
‘ഗ്രാമത്തിലെ ആളുകളെ പഠിപ്പിച്ച ആളാണ് ഞാന്‍. അതുകൊണ്ട് ഗ്രാമത്തിലുള്ളവരെല്ലാം എന്റെ കൂടെ ഉണ്ട്,’ അധ്യാപിക പറഞ്ഞു.
അവര്‍ ഓരോ നിയമങ്ങള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ടെന്നും എന്നാല്‍ കുട്ടികളെ നമ്മള് തന്നെ നിയന്ത്രിക്കണം. ഇങ്ങനെയൊക്കെയാണ് അവരെ നിയന്ത്രിക്കാന്‍ സാധിക്കുക എന്നും അധ്യാപിക പറഞ്ഞു.
അതേസമയം അധ്യാപികയ്ക്കെതിരെ കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്ന് മുസഫര്‍ നഗര്‍ ജില്ല മജിസ്ട്രേറ്റ് അരവിന്ദ് മല്ലപ്പ ബംഗാരി പറഞ്ഞു.
കുട്ടി മണിക്കൂറുകളോളം നില്‍ക്കുകയും മറ്റു കുട്ടികള്‍ക്ക് മുന്നില്‍ നാണം കെടുകയും ചെയ്തുവെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.
മുസഫര്‍ നഗറിലെ നേഹ പബ്ലിക് സ്കൂളിലാണ് വിദ്യാര്‍ത്ഥിയെ അപമാനിച്ച സംഭവം ഉണ്ടായിരുന്നത്.