ദുബായ്: ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തൊഴിലെടുക്കുന്ന രാജ്യം യുഎഇ ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ലേക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുപ്പത്തിയഞ്ച് ലക്ഷം ഇന്ത്യക്കാരാണ് നിലവിൽ യുഎഇയിലുള്ളത്. ഇതിന് പുറമേ ഈ വർഷം 1,34000 പേർ കൂടിയെത്തിയതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 35,54,000 ആയി ഉയർന്നു.
യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലായി 80 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ജീവിക്കുന്നത്. പ്രവാസികൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസർക്കാർ ദുബായ്, റിയാദ്, ജിദ്ദ, ക്വലാലംപൂർ എന്നിവിടങ്ങളിൽ ഇന്ത്യൻ സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചതായി അദ്ദേഹം ലോക്സഭയിൽ അറിയിച്ചു.
അതേസമയം തൊഴിൽ തേടി ജനങ്ങൾ പലായനം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ ആശങ്കയും പ്രകടമാക്കുന്നുണ്ട്. പലായനം ഈ രീതിയിൽ തുടർന്നാൽ അത് രാജ്യത്തിന്റെ വികസനത്തെ പിന്നോട്ട് വലിക്കുമെന്ന വിലയിരുതതലിലാണ് വിദഗ്ധർ