പ്രസംഗത്തിനിടെ അനൗണ്‍സ് ചെയ്തതിന് ക്ഷുഭിതനായ സ്റ്റേജില്‍ നിന്ന് ഇറങ്ങി പോയ സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ആര് പിണങ്ങി പോയി, ഞാനോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

താന്‍ പിണങ്ങിപ്പോയെന്ന് ചില മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അനൗണ്‍സ്മെന്റ് വന്നു. തെറ്റായ കാര്യമാണ് അത്. തെറ്റ് ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മുഖ്യമന്ത്രി പിണങ്ങി പോയെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. അവിടെ ആര് പിണങ്ങിപോയെന്നാണ്. ഒരാള്‍ ചെയ്തത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത് പറയേണ്ടത് എന്റെ ബാധ്യതയാണ്. അത് ഞാന്‍ പറഞ്ഞു,’ മറ്റൊരു പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് കുണ്ടംകുഴിയില്‍ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുമ്പ് അടുത്തയാളെ വേദിയിലേക്ക് വിളിച്ചതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്.
കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. നിങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍,’ എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അടുത്തായളെ വിളിച്ചതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനായത്. ഇത് ശരിയായ നടപടിയല്ല. ഞാന്‍ സംസാരിച്ച് തീര്‍ന്നിട്ടല്ലേ അടുത്തയാളെ വിളിക്കേണ്ടത്. അയാള്‍ക്ക് ചെവിയും കേള്‍ക്കില്ലെന്ന് തോന്നുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് ശേഷം വേദി വിട്ട് ഇറങ്ങുകയായിരുന്നു മുഖ്യമന്ത്രി.
