പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ആയിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.. സുധാകരന് മാധ്യമങ്ങളോട്. ഔദ്യോഗിക ചര്‍ച്ചകള്‍ രണ്ട് ദിവസത്തിനകം ആരംഭിക്കുമെന്നും അനൗദ്യോഗികമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയായിരിക്കും. ആരെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന് പറഞ്ഞു.
പുറത്ത് നിന്ന് സ്ഥാനാര്‍ത്ഥിയില്ല. കുടുംബം നിര്‍ദേശിക്കുന്ന പേര് സ്വീകരിക്കും. പാര്‍ട്ടി അല്ല കുടുംബമാണ് തീരുമാനിക്കേണ്ടതെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. നല്ല മത്സരം തന്നെ കാഴ്ചവെക്കാന്‍ സാധിക്കുമെന്നും സുധാകരന് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോട് ഏതെങ്കിലും തരത്തില്‍ ആദരവ് ഉണ്ടെങ്കില്‍ മത്സരം ഒഴിവാക്കുകയാണ് വേണ്ടതെന്നും സുധാകരന് പറഞ്ഞു.
ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ചെറിയാന് ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം വരുന്നതിന് മുമ്പ് അത്തരത്തില്‍ ഒന്നും പറയാന്‍ പാടില്ലെന്നും ചെറിയാന് ഫിലിപ്പിനോട് കാര്യങ്ങള്‍ പറഞ്ഞുവെന്നും സുധാകരന് പറഞ്ഞു.
എല്‍.ഡി.എഫ് ഇതുവരെയും സ്ഥാനാര്‍ത്ഥി സംബന്ധമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രണ്ട് തവണയും ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് സി തോമസിനെ തന്നെ കളത്തിലിറക്കാനാണ് സാധ്യത. ഉമ്മന്‍ ചാണ്ടിക്കെതിരെ രണ്ട് തവണ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും രണ്ട് തവണയും ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ജെയ്ക് സി തോമസിന് കഴിഞ്ഞിട്ടുണ്ട്.