തിരുവനന്തപുരം: ഓണ്ലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയ കേരള പൊലീസിൻ്റെ വയർലെസ് സെറ്റുകളിലൂടെയുള്ള സന്ദേശങ്ങൾ ചോർത്തിയെന്ന് നിലമ്പൂർ പിവി അൻവർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അൻവർ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് പരാതി നൽകി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും സമഗ്രമായ അന്വേഷണം വേണമെന്നും കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അൻവർ പരാതി അയച്ചിട്ടുണ്ട്.
പൊലീസിൻ്റെ വയർലെസ് സംവിധാനം ചോർത്തിയ ഷാജൻ ആ സംഭാഷണങ്ങൾ ഉപയോഗിച്ച് 2021 ഏപ്രിൽ 21ന് മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ വീഡിയോ ചെയ്തുവെന്നും അൻവറിൻ്റെ പരാതിയിൽ പറയുന്നുണ്ട്. സംഭാഷണങ്ങൾ ചോർത്താൻ ഷാജനെ ഇയാളുടെ സഹോദരങ്ങളും മറുനാടൻ മാനേജിംഗ് പാർട്ണർമാരും സഹായിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
പിവി അൻവറിൻ്റെ പരാതിയുടെ പൂർണരൂപം
പ്രിയപ്പെട്ട ഡി.ജി.പി,
വിഷയം : സംസ്ഥാന പോലീസ് സേനയുടെ wireless message ചോർത്തി സമൂഹത്തിൽ ഭീതി സൃഷ്ടിച്ച യൂട്യൂബർക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്
മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനൽ മറുനാടൻ 2021 ഏപ്രിൽ 18-m https://fb.watch/Mzt3RZ5eU/ എന്ന ലിങ്കിലൂടെ പ്രക്ഷേപണം ചെയ്ത വീഡിയോയിൽ സംസ്ഥാന പോലീസ് സേനയുടെ 8 മിനിറ്റും 8 സെക്കന്റും ദൈർഘ്യം ഉള്ള ഒരു wireless message ചോർത്തി ഒരു വാർത്ത ചെയ്തതായി കാണുന്നു . കേരളത്തിലെ വെറുമൊരു യൂട്യൂബർ ആയ ഒരാൾക്ക് അതീവ സുരക്ഷാ പ്രാധാന്യമുള്ള സംസ്ഥാന പോലീസ് സേനയുടെ wireless message ചോർത്തി ലഭിച്ചു എന്നത് ഗുരുതരമായ ഒരു കാര്യമായാണ് ഞാൻ മനസ്സിലാക്കുന്നത് . വിദേശത്തെ പല കോടതികളിലും തട്ടിപ്പു കേസിൽ നടപടികൾ നേരിടുന്ന ഇയാളുടെ കൈവശം ഇത്രയും അതീവ രഹസ്യമായ വിവരങ്ങൾ എങ്ങനെ ലഭിച്ചു എന്ന് അന്വേഷിക്കേണ്ടതുണ്ട്.
രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിൽ സംസ്ഥാന പോലീസ് സേനയുടെ wireless network communication സംവിധാനം ഇയാളെ പോലെയുള്ള ക്രിമിനലുകൾക്ക് ഇപ്പോഴും ചോർന്ന് കിട്ടുന്നുണ്ടോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ രഹസ്യ സന്ദേശങ്ങൾ ക്രിമിനലുകൾക്ക് ചോർന്ന് കിട്ടുന്നതിനാലാണ് പല കേസുകളും ഒരു തുമ്പുമില്ലാതെ പര്യവസാനിക്കുന്നത് എന്ന ന്യായമായും സംശയിക്കേണ്ടതുണ്ട്. ഈ ഗുരുതരമായ കുറ്റം സംബന്ധിച്ച് ഈ വീഡിയോ upload ചെയ്ത് പിറ്റേ ദിവസം തന്നെ അതായത് 2021 ഏപ്രിൽ 19-ന് Anwar shahid, Kuttikkattu house, Alanallur, Karkidamkunnu.po, എന്നയാളുടെ പക്കൽ നിന്നും ഓൺലൈൻ ആയി പരാതി ലഭിച്ചിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
(screenshot ഇതോടൊപ്പം ചേർക്കുന്നു. സംസ്ഥാന പോലീസ് സേന, മറ്റ് കേന്ദ്ര സേനകൾ എന്നിവയുടെ wireless message-കൾ, ഫോൺ സന്ദേശങ്ങൾ, ഇ-മെയിൽ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇയാളുടെ പക്കലുണ്ട് എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ വീഡിയോ സന്ദേശത്തിന്റെ തുടക്കത്തിൽ ഇതിന് മുൻപും ഇത് പോലെ രണ്ട് തവണ സംസ്ഥാന പോലീസ് സേനയുടെ wireless message പുറത്ത് വിട്ടിട്ടുണ്ട് എന്ന് ഇയാൾ പറയുന്നുണ്ട്. ടിയാളെ വിശദമായി ചോദ്യം ചെയ്ത് ആ വീഡിയോ കൂടി കണ്ടെത്തേണ്ടതുണ്ട്.
ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പാർട്ണർ മാരുടെയും അക്കൗണ്ടുകളിലേക്ക് ധാരാളം വിദേശ പണം വന്നിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻപാകെ ഹാജരാകുവാൻ അദ്ദേഹത്തിന് നോട്ടീസ് നൽകിയതായും അറിയാൻ കഴിഞ്ഞു. രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിൽ അതീവ രഹസ്യമായ സർക്കാർ സവിധാനങ്ങളുടെ communication message-കൾ ചോർത്തുന്ന ഇയാളുടെ പാസ്പോർട്ട് പരിശോധിച്ച്, വിദേശ ഇടപാടുകളെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ട് . ഇയാളും ബന്ധുക്കളും സഹോദരങ്ങളും ഇടയ്ക്കിടെ വിദേശ യാത്രകൾ നടത്തുന്നത് ഇത്തരം വഴികളിലൂടെ ചോർത്തുന്ന മെസ്സേജുകൾ മറ്റിടങ്ങളിലേക്ക് കൈമാറാനാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർ, കേരള സംസ്ഥാന മുഖ്യമന്ത്രി ഉൾപ്പടെ ഉയർന്ന ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, ഹൈക്കോടതി ജഡ്ജിമാർ എന്നിവരുടെ ഫോൺ സംഭാഷണങ്ങൾ ഇയാൾ ഹാക്ക് ചെയ്തതായി ന്യായമായും ഏകദേശം രണ്ട് വർഷങ്ങൾക്ക് മുൻപ് കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന വ്യവസായിയും പ്ലാന്ററുമായ ശ്രീ.മുരുകേഷ് നരേന്ദ്രൻ എന്ന വ്യക്തി ശ്രീ .സാജൻ സ്കറിയയ്ക്ക് ഇതിനാവശ്യമായ മെഷീനറികൾ വാങ്ങുവാൻ 50 ലക്ഷം രൂപ നല്കിയിട്ടുള്ളതായാണ് അറിയാൻ കഴിഞ്ഞത്.
ഇത്തരം സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്ന മെഷീനറികളും computer software-കളും പുണെയിലെ ഏതോ രഹസ്യ കേന്ദ്രത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സഹോദരൻമാരായ ശ്രീ. ഷോജൻ സ്കറിയ, ശ്രീ.സോജൻ സ്കറിയ എന്നിവരാണ് ഇക്കാര്യങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യുന്നത് എന്നാണറിയാൻ കഴിഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ സൂക്ഷിക്കുന്നത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ബിസിനസ് പാർട്ണറുമായ ശ്രീ. സുനിൽ മാത്യു (CEO, 12 ന്യൂസ്, പ്രശാന്ത് നഗർ, തിരുവിക്കൽ പോസ്റ്റ് , മഞ്ചാടി ലൈൻ, TC6/436-1, ആൽതറക്കൽ ബിൽഡിംഗ്, സീറോ സ്ട്രീറ്റ്, ജവഹർ നഗർ, കവടിയാർ, തിരുവനന്തപുരം ) എന്നയാളാണ്.
ഷാജൻ സ്കറിയയുടെ ഭാര്യയും കേന്ദ്ര സർവീസ് ജോലിക്കാരിയുമായ ശ്രീമതി.ബോബി അലോഷ്യസ് വിദേശ രാജ്യമായ UK യിൽ താമസിച്ച് ഇവിടെ നിന്നും ചോർത്തിയെടുക്കുന്ന മേല്പറഞ്ഞ അതീവ രഹസ്യ സന്ദേശങ്ങൾ പാകിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യത്തിൻറെ ശത്രുക്കൾക്ക് കൈമാറി പണം സമ്പാദിക്കുന്നതിൽ പ്രവർത്തിക്കുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
കേന്ദ്ര ബിന്ദുവായതിനാൽ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാളുകളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യമെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായത്തോട് കൂടി കുറ്റക്കാരെ കണ്ടെത്തി രാജ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ട അടിയന്തിരമായ നടപടികൾ ഉടനടി ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ
പി.വി.അൻവർ