തെരുവുനായ ശല്യം കാരണം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട് പേരാമ്പ്ര കൂത്താളി പഞ്ചായത്ത്. കൂത്താളി പഞ്ചായത്ത് പരിധിയിലെ ആറ് സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
പ്രദേശത്ത് ഇന്നലെ ആറ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഈ നായയെ പിടികൂടാന്‍ കഴിയാത്തതിനാലാണ് അവധി നല്‍കിയത്.
തെരുവുനായയുടെ കടിയേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.