ദില്ലി: സിപിഐ വിട്ട് കോൺഗ്രസിലെത്തിയ യുവനേതാവ് കനയ്യകുമാറിനെ നേതൃനിരയിലേക്ക് എത്തിച്ച് ഹൈക്കമാൻഡ്. പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യുവിൻ്റെ ചുമതലയുള്ള എഐസിസി ഭാരവാഹിയായിട്ടാണ് കനയ്യകുമാറിനെ നിയമിച്ചിരിക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
ജെഎൻയുവിലെ വിദ്യാർത്ഥി നേതാവായിരുന്ന കനയ്യകുമാർ സിപിഐ വിട്ടാണ് കോൺഗ്രസിലെത്തിയത്. ദേശീയതലത്തിലടക്കം കനയ്യകുമാറിൻ്റെ കൂടുമാറ്റം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. 2021ലായിരുന്നു കനയ്യ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്.